ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് റെയില്‍വെ അവലോകന യോഗം രാവിലെ 11ന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടക്കുമെന്ന കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ബൂടാനിയും മറ്റു റെയില്‍വേ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുക്കും.
















