പാലക്കാട്:ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും രണ്ടുകിലോ കഞ്ചാവ് കണ്ടെടുത്തു.
പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡും ഇന്റലിജന്‍സ് ബ്യൂറോയും ആര്.പി. എഫും സംയുക്തമായി തുടരുന്ന പരിശോധനയിലാണ് ഇന്നലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. പരിശോധനക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഷോള്‍ഡര്‍ ബാഗിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബാഗിന്റെ ഉടമയാക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല.
സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.രമേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ഇന്‍സ്പെക്ടര്‍ രജനീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ കലാധരന്‍, ശ്രീജി, സന്തോഷ്, വിപിന്‍, രാജേഷ്, ഷെരീഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, മണികണ്ഠന്, ആര്. പി.എഫ് ഉദ്യോഗസ്ഥരായ സജി അഗസ്റ്റിന്, സവിന്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: