പാലക്കാട്:നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്ത കുപ്രസിദ്ധ മാല മോഷ്ടാവ് കോയമ്പത്തൂര്‍ പോത്തന്നൂര്‍ നൂറാബാദ് സ്വദേശി മിന്നല്‍ ജവാദ് എന്ന സെയ്ത് യൂസുഫ്(53) വില്‍പ്പന നടത്തിയ മോഷണമുതലുകള്‍ കണ്ടെടുത്തു.
കോയമ്പത്തൂര്‍, പൊള്ളാച്ചി, ഉടുമല്പേട്ടെ, മേട്ടുപ്പാളയം എന്നിവിടങ്ങളിലെ സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാണ് ഏകദേശം 225 ഗ്രാം സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തത്. പാലക്കാട് നോര്‍ത്ത്, ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത പത്തോളം മോഷണക്കേസുകള്‍ക്ക് തുമ്പായി.കേരളത്തിലും, തമിഴ്നാട്ടിലും 20 പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 500 ഓളം മോഷണക്കേസുകളുണ്ട്.
19 വര്‍ഷത്തോളം വിവിധ ജയിലുകളിലായി തടവില്‍ കഴിഞ്ഞിട്ടുണ്ട്. കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെയും, മോഷണമുതലുകളും കോടതിയില്‍ ഹാജരാക്കി.
ടൗണ്‍ നോര്‍ത്ത് സിഐ ആര്.ശിവശങ്കരന്റെ നേതൃത്യത്തില്എസ്ഐ ആര്. രഞ്ജിത്, പുരുഷോത്തമന് പിള്ള, എഎസ്ഐ ശശിധരന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആര്. കിഷോര്‍, എം.സുനില്‍,കെ.അഹമ്മദ് കബീര്‍, ആര്.രാജീദ്, എസ്.സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: