കൊണ്ടോട്ടി: ചെറുകാവ് പഞ്ചായത്തിലെ മുസ്ലീം ലീഗ്്-കോണ്‍ഗ്രസ് പോരിന് താല്‍ക്കാലിക പരിഹാരം. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്കാന് ധാരണയായി. ലീഗ്-കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ പരിഹരിച്ച് യുഡിഎഫ് ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ചെറുകാവ് പഞ്ചായത്ത്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്, കൊണ്ടോട്ടി നഗരസഭ, വാഴക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലാണു കോണ്‍ഗ്രസും ലീഗും തമ്മില്‍ പ്രശ്നങ്ങളുള്ളത്. ചെറുകാവില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ മുസ്ലീം ലീഗ് അംഗങ്ങളാണ്. യോഗ തീരുമാനപ്രകാരം വൈസ് പ്രസിഡന്റ് പി.വി.എ.ജലീല്‍ 23ന് സ്ഥാനം രാജിവെക്കും. കോണ്‍ഗ്രസിലെ ഏക അംഗം ടി.എം.സിന്ധുവിനെ വൈസ് പ്രസിഡന്റാക്കും. തുടര്‍ന്ന് മറ്റിടങ്ങളിലെ പ്രാദേശിക പ്രശ്നങ്ങളും പരിഹരിച്ചു നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സംവിധാനത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, ലീഗ് ജില്ലാ സെക്രട്ടറി യു.എ.ലത്തീഫ്, ടി.വി.ഇബ്രാഹിം എംഎല്‍എ, ഇ.മുഹമ്മദ്കുഞ്ഞി, പി.എ.ജബ്ബാര്‍ ഹാജി, പി.പി.മൂസ, അഷ്റഫ് മടാന്‍, ടി.ആലി ഹാജി, നസീം പുളിക്കല്‍, എന്‍.അച്ചു, പി.കെ.മൂസ ഹാജി, ഫൈസല്‍ കൊല്ലോളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: