ഇന്നത്തെ യുഡിഎഫ് ഹര്‍ത്താലിന് കാറ്റുപോയ അവസ്ഥയാണ്. സോളാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉരുകിക്കൊണ്ടിരിക്കുന്നതും വേങ്ങരയില്‍ യുഡിഎഫിനു ഭൂരിപക്ഷം കുറഞ്ഞതും നാണക്കേടാമാറിയ സാഹചര്യത്തില്‍ തീരെ ദുര്‍ബലമാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിനെ ശക്തമായി നേരിടാന്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. ഹര്‍ത്താലിന്റെ പേരില്‍ അക്രമം ഉണ്ടായാല്‍ കര്‍ശനമായി നേരിടാനാണ് സര്‍ക്കാരിന്റെ ഒരുക്കം. പോലീസിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിയതി മാറ്റിയതുതന്നെ ഫര്ത്താലിന്റെ ഗൗരവം കുറച്ചിരുന്നു.പതിമൂന്നാം തിയതി തീരുമാനിച്ച ഹര്‍ത്താല്‍ പതിനാറിലേക്കുമാറ്റുകയായിരുന്നു യുഡിഎഫ്.
ഹര്‍ത്താലിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ കോണ്ഗ്രസില്തന്നെയുണ്ട്.എംഎം ഹസന് ഇതിന്റെ വക്താവായി അറിയപ്പെടുന്ന ആളാണ്. പക്ഷേ സ്വന്തം പാര്‍ട്ടിക്കു നേതൃത്വമുള്ള യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നതിനോട് ഹസന് ഒന്നും പറയാനില്ല. മറ്റുള്ളവര്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ മാത്രമേ ഇദ്ദേഹത്തിന്റെ വീര്യം സടകുടഞ്ഞെഴുന്നേല്ക്കൂ എന്നുവന്നാല്‍ എന്തു ചെയ്യും! എന്തായാലും ഹര്‍ത്താലിനു മുന്നേതന്നെ അതിന്റെ കാറ്റുപോയെന്ന തിരിച്ചറിവിലാണ് യുഡിഎഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: