പട്ടാമ്പി:സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലേയും, ഭൂമിയുടെ കൈവശക്കാരുടെ പേരുവിവരം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പട്ടാമ്പി താലൂക്കില്‍ ഭൂമിയുടെ നിയമാനുസൃത കൈവശക്കാര്‍ക്ക് തണ്ടപ്പേര് അനുവദിച്ചു നല്‍കുന്നതിന് വില്ലേജ് തലങ്ങളില്‍ 20 മുതല്‍ 23 വരെ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കൈവശഭൂമിയുടെ ആധാരം(അടിയാധാരങ്ങള്‍ സഹിതം ) പട്ടയം, നടപ്പുവര്‍ഷത്തെ ഭൂനികുതി അടച്ച രശീത് എന്നിവ അസ്സലും പകര്‍പ്പും ഹാജരാക്കി കൈവശഭൂമിക്ക് തണ്ടപ്പേര് അക്കൗണ്ട് സ്വന്തം പേരില്‍ ലഭ്യമാക്കാം.
വസ്തുവിവരങ്ങളും, റിക്കാര്‍ഡുകളും ഹാജരാക്കുന്നവര്‍ക്ക് ഭാവിയില്‍ ഭൂമി രജിസ്ട്രേഷനുള്ള തണ്ടപ്പേര് പകര്‍പ്പ്, കൈവശ സര്‍ട്ടിഫിക്കറ്റ്, സര്‍വേ റിക്കാര്‍ഡുകളുടെ പകര്‍പ്പ് എന്നിവ വളരെ വേഗം വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്നതിനും, ഭൂ നികുതി സ്വന്തം പേരില്‍ നേരിട്ടോ നെറ്റ് ബാങ്കിംഗ് വഴിയോ അനായാസം അടയ്ക്കാനും കഴിയും.
പട്ടയം ആധാരം അസ്സല് ലഭ്യമല്ലാത്തവര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, പിന്നീട് ആവശ്യപ്പെടുന്ന മുറക്ക് അസ്സലും ഹാജരാക്കേണ്ടതാണ്. സ്വന്തം വിലാസത്തിന് പുറമെ മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.20ന് ഓങ്ങല്ലൂര്‍ 2, കൊപ്പം, വിളയൂര്‍, ആനക്കര ,തിരുമിറ്റക്കോട് 2 എന്നിവിടങ്ങളിലും, 21 ന് കുലുക്കല്ലൂര്‍, മുതുതല, വല്ലപ്പുഴ, തിരുവേഗപ്പുറ, കപ്പൂര്‍, തിരുമിറ്റക്കോട് എന്നിവിടങ്ങളിലും, 23 ന് നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി, പട്ടിത്തറ, പട്ടാമ്പി എന്നീ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഭൂരേഖ കമ്പ്യൂട്ടര്‍വല്‍ക്കരണ ക്യാമ്പ് നടക്കുക.
കൂടുതല്‍ വിവരങ്ങളും, അപേക്ഷാ ഫോറങ്ങളും അതാത് വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുമെന്ന് ഭൂരേഖാ തഹസില്‍ദാര്‍ അനി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ മണിദാസ്, സൈദ് മുഹമ്മദ് വി.പി. എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: