ശ്രീനഗർ: ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കശ്മീരിൽ ഭീകരവാദികള്‍ പരാജയ സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ രക്ഷപെടാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ഗണ്ടെര്‍ബലില്‍ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ തോയ്ബ കമാൻഡർ അടക്കം രണ്ടു കൊടും ഭീകരരെ സൈന്യം വധിച്ചത്തിനു പിന്നാലെയാണ് മന്തിയുടെ പ്രസ്താവന. ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലാണ്, ഇത് ഭീകരവാദത്തിന്റെ അവസാന ഘട്ടമാണ് അദ്ദേഹം പറഞ്ഞു.
പോലീസും സുരക്ഷ സേനയും കാശ്മീരില്‍ ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷന് ഫോഴ്സ് സേനയ്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഈയവസരത്തില്‍ ശ്ലാഘനീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: