പത്തനംതിട്ട: ജന സഹസ്രങ്ങളില്‍ ആവേശം വാരി വിതറി ജനരക്ഷാ യാത്ര പത്തനംതിട്ടയിലെത്തി. എല്ലാവര്ക്കും ജീവിക്കണമെന്ന സന്ദേശം ഉയര്‍ത്തി ചുവപ്പ് ജിഹാദി ഭീകരതയ്ക്കെതിരെ ജന മനസാക്ഷികളെ തൊട്ടുണര്‍ത്തി കടന്നു വന്ന ജന രക്ഷാ യാത്രയെ സ്വീകരിക്കാന്‍ യാത്രാ വീഥിയുടെ ഇരുവോരങ്ങളിലും ആയിരങ്ങള്‍ അണി നിരന്നു.
ജന പങ്കാളിത്തം കൊണ്ട് പത്തനംതിട്ട ജില്ല കണ്ട ഏറ്റവും വലിയ റാലിയുടെ മുന്‍നിര സമ്മേളനവേദിയിലെത്തിയപ്പോഴും പിന്‍നിര കിലോമീറ്ററുകള്‍ക്കപ്പുറം നീണ്ടു കിടന്നു. ചെങ്ങന്നൂരില്‍ നിന്നുമെത്തിയ ജനരക്ഷാ യാത്രയെ ജില്ലാ അതി ര്ത്തിയായ ആറാട്ടുപുഴയില്‍ വെച്ച് ജില്ലയിലേക്ക് സ്വീകരിച്ചാനയിച്ചു.സാമൂഹിക പരിഷ്കര് ത്താവ് സി. കേശവന്റെ കോഴഞ്ചേരിയിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ജില്ലയിലെ പ്രയാണത്തിന് യാത്രാ നായകന് കുമ്മനം രാജശേഖരന് തുടക്കമിട്ടത്. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലൊരുക്കിയ പി. കെ രവീന്ദ്രന് നഗറില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പതാക യാത്രാ നായകന് കൈമാറിയതോടെ ജനരക്ഷാ യാത്ര ആരംഭിച്ചു. യാത്രാ നായകന് കുമ്മനത്തിനോപ്പം കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും, അല്‍ഫോണ്‍സ് കണ്ണന്താനവും ബിജെപി ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗര്‍വാള്‍ അടക്കം ദേശീയ സംസ്ഥാന നേതാക്കളും അണിനിരന്നു.
പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരും രക്ഷാ യാത്രയുടെ ഭാഗമായി. തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് യഥാക്രമം യാത്രയില്‍ അണിചേര്‍ന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരുമായി നീങ്ങിയ യാത്ര പത്തനംതിട്ട നഗരത്തിലെത്തി അബാന്‍ ജംഗ്ഷന് വഴി മുന്‍സിപ്പല്‍ മൈതാനിയില്‍ തയ്യാറാക്കിയ സ്വര്‍ഗ്ഗീയ വിശാല്‍ നഗറില്‍ ഏഴുമണിയോടെ എത്തി. യാത്ര സമ്മേളന നഗറിലെത്തുന്നതിനു മുന്‍പ് തന്നെ നഗര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഹരിത കുങ്കുമ പതാകകളുമായി എത്തിയ യാത്രാ നായകനെയും പ്രവര്‍ത്തകരെയും വന്ദേമാതര ഘോഷത്തോടെയാണ് സമ്മേളന നഗരി സ്വീകരിച്ചത്. സംഘടനാ പ്രവര്‍ത്തനത്തിനിടെ ജീവന് ത്യജിക്കേണ്ടി വന്ന ബലിദാനികളുടെ ചിത്രങ്ങളുടെ മുമ്പില്‍ പുഷ്പങ്ങളര്‍പ്പിച്ച് നമസ്ക്കരിച്ച ശേഷമാണ് യാത്രാ നായതന്‍ വേദിയിലെത്തിയത്. ജനസഹസ്രങ്ങളെ നയിച്ചെത്തുന്ന യാത്രാ നായകനെയും ജനരക്ഷാ യാത്രയെയും സ്വീകരിക്കാന്‍ മണിക്കൂറുകളായി നഗരം കാത്തിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് നഗരത്തിലണി നിരന്നത്. യാത്ര കടന്നു വന്ന വഴികളില്‍ കുടിവെള്ളവും ലഘു ഭക്ഷണവുമോരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: