പാലക്കാട്:പാലക്കാടിനെ കുപ്പതൊട്ടിയാക്കുവാനുള്ള നടപടിയില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്ന് നദീതട ജലസംരക്ഷണ സമിതി പ്രസിഡന്റ് കിണാവല്ലൂര്‍ ശശിധരന്,ജനസെക്രട്ടറി വി.ആര്.മോഹന്‍ദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് ആരോഗ്യം നല്‍കേണ്ട ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ തന്നെ ഇതിന് നേതൃത്വം നല്കുന്നു എന്നത് പ്രതിഷേധാര്‍ഹമാണെന്ന അവര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി .തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 8498 ആശുപത്രികളിലെ ഉപയോഗ ശൂന്യമായ വസ്തുക്കളാണ് മലമ്പുഴയില്‍ ഇമേജ് എന്ന ഫാക്ടറിയില്‍ കൊണ്ടുവന്ന് കത്തിക്കുന്നത്.
ഇത് നിയമ വിരുദ്ധമാണ്.ആശുപത്രി മാലിന്യം കൊണ്ടുവരുന്നതാകട്ടെ റോഡ് മാര്‍ഗ്ഗവും.രോഗപ്രതിരോധത്തിന് കോടികള്‍ ചിലവഴിക്കുമ്പോഴാണ് ഇമേജിന്റെ ഈ നടപടി. ഹരിത ട്രീബ്യൂണല്‍, ശുചിത്വ മിഷന് എന്നിവയുടെ അനുമതിയില്ലാതെയാണ് ഇമേജ് പ്രവര്‍ത്തിക്കുന്നത്. അതത് ആശുപത്രികളില്‍ നശിപ്പിക്കേണ്ട മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുന്നത് മനുഷ്യാവകാശ കമ്മീഷന് തന്നെ വിലക്കിയതാണ്.
ലക്ഷക്കണക്കിനാളുകാളാണ് മലമ്പുഴയില്‍ നിന്നുള്ള വെള്ളം കുടിക്കാനായി ഉപയോഗിക്കുന്നത്.ഇമേജില്‍ നിന്നുള്ള മലിനജലം മലമ്പുഴയിലേക്ക് ഒഴുകുന്നതായും അവര്‍ പറഞ്ഞു.പുകക്കുഴലിലെ കറുത്തപ്പൊടി ജലസംഭരണിയില്‍ പതിക്കുന്നത് മാരക രോഗങ്ങള്‍ക്ക് ഇടയാക്കുതിനാല് ഇമേജിനെ ഈ ജില്ലയില്‍ നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: