അമ്പലപ്പുഴ: സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയും മക്കളും ചേര്‍ന്ന് ഗൃഹനാഥനെ വെട്ടി യതായി മൊഴി. കഴുത്തിനു വെട്ടേറ്റ ഈയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മൂന്നാം വാര്‍ഡ് വണ്ടാനം കാട്ടുങ്കല്‍ വീട്ടില്‍ പ്രസന്നനാ(48)ണ് പരിക്കേറ്റത്. 8 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന പ്രസന്നന്‍ കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിലെത്തിയത്. ഈയാളുടെ പേരിലുള്ള വസ്തു എഴുതി കൊടുക്കണമെന്ന് മക്കള്‍ ആവശ്യപ്പെടുകയും പിന്നീട് കഴുത്തിന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നെന്ന് അമ്പലപ്പുഴ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
















