അമ്പലപ്പുഴ: വാഹനാപകടത്തെ തുടര്‍ന്ന് കൈയും കാലും മുറിച്ചു മാറ്റപ്പെട്ട യുവാവിന്റെ തുടര്‍ ചികില്‍സക്കായി കലാപ്രതിഭകളുടെ നാടുണര്‍ത്തല്‍ പരിപാടി ഇന്ന് നടക്കും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നംകാട്ടുക്കാരന്‍ പറമ്പില്‍ ശ്യാംലാലിന്റെ (25) തുടര്‍ ചികില്‍സക്കുള്ള ധനസമാഹരണത്തിനായാണ് 30 ഓളം കലാകാരന്‍മാര്‍ റോഡ് ഷോയുമായെത്തുന്നത്. വി.ഡി. രാജപ്പന്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്യത്തിലാണ് കലാ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 10 ലക്ഷം രൂപയാണ് ശ്യാംലാലിന്റെ ചികില്‍സക്കായി വേണ്ടത്.
















