മാനന്തവാടി:ഒമ്പതാമത് വയനാട് റവന്യു ജില്ലാ സ്കൂള്‍ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളിൽ ജിഎച്ച്എസ്എസ് കാട്ടിക്കുളത്തിന്റെ എം എസ് നിധീഷ് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയുമായി 13 പോയിന്റോടെ വ്യക്തിഗത ചാമ്പ്യനായി. ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ ജി.വി.എച്ച്എസ്. മാനന്തവാടിയിലെ കെ സി ശരണ്യ മൂന്നു സ്വര്‍ണവുമായി 15 പോയിന്റോടെ വ്യക്തിഗത ചാമ്പ്യയായി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ താരം എസ് കിരണ്‍ ചാമ്പ്യനായി. മൂന്നു സ്വര്ണ്ണത്തോടെ 15 പോയിന്റ് കിരണ്‍ നേടി. ഇതേവിഭാഗംപെണ്കുട്ടികളില് ജി.എച്ച്എസ്എസ് കാട്ടിക്കുളത്തിന്റെ എം .ആര് അഖിലയാണ് ചാമ്പ്യന്‍പട്ടം നേടിയത്. രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമടക്കം 11 പോയിന്റാണ് അഖിലയ്ക്ക് ലഭിച്ചത്. സബ്ജൂനിയര് ആണ്‍കുട്ടികളില്‍ ജി.എച്ച്എസ്എസ് തരിയോടിലെ ബി .ബിനേഷ് വ്യക്തിഗതചാമ്പ്യനായി. രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം 13 പോയിന്റ് ബിനേഷ് നേടി. പെണ്‍കുട്ടികളില്‍ ഇ .വി .അശ്വതി രണ്ട് സ്വര്‍ണ്ണവുമായി 10 പോയിന്റോടെ വ്യക്തിഗത ചാമ്പ്യൻ പട്ടമണിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: