കോഡിയാക്കിലൂടെ എസ്യുവി പ്രചരണത്തിന് സ്കോഡ തുടക്കം കുറിച്ചു. 34.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയോടെയാണ് പുതിയ കോഡിയാക് വിപണിയിലെത്തുന്നത്. 4.70 മീറ്റര്‍ നീളമുള്ള 7 സീറ്റുകളുള്ളതാണ് വാഹനം. ഈ വിഭാഗത്തിലെ ഏറ്റവും വിശാലമായ ബൂട്ട്സ്പേസാണുള്ളത്. സ്കോഡ എക്സ്ക്ലൂസീവ് ഷോറൂമുകളില്‍ നിന്ന് ഇവ ലഭിക്കും.
കോഡിയാക് ലാവ ബ്ലൂ, ക്വാര്‍ട്ട്സ് ഗ്രേ, മൂണ്‍ വൈറ്റ്, മാജിക്ക് ബ്ലാക്ക് എന്നീ 4 നിറങ്ങളില്‍ കിട്ടും.
ശക്തമായ 2.0 ടിഡിഐ ഡീസല്‍ എന്ജിന്, 4 4 ഓള് വീല്‍ െ്രെഡവ് സിസ്റ്റം, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ്, ലിറ്ററിന് 16.25 കിലോമീറ്റര്‍ മൈലേജ്. 9 എയര്‍ബാഗുകള്‍, ഇഎസ്സി, എംകെബിയോട് കൂടിയ സ്മാര്‍ട്ട് അസിസ്റ്റന്‍സ് സിസ്റ്റം ഇതിനെ ഏറ്റവും സുരക്ഷിതമായ എസ്യുവിയാക്കി മാറ്റുന്നു. ഒപ്പം, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതിയ കണക്റ്റിവിറ്റി സൊല്യൂഷനുകളും.
വിശാലമായ ഉള്വശമാണിതിന്. സ്കോഡയുടെ ആഗോള വളര്‍ച്ചാ തന്ത്രങ്ങളില്‍ ഇന്ത്യക്ക് സുപ്രധാനമായ പങ്കുണ്ടെന്നും സ്കോഡ കോഡിയാക്നെ മുന്‍നിര്‍ത്തിയാണ് സ്കോഡയുടെ എസ്യുവി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്ടര്‍ അശുതോഷ് ദിക്ഷിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: