ദീപാവലി ദിനത്തില്‍ വ്യത്യസ്തമായ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിക്കുകയാണ് മാധ്യമ പ്രവര്ത്തകന് സജീവ് കൃഷ്ണന്. ‘ഒരു ലോകം ഒരു ഗുരു ഒരൊറ്റജനത’ എന്ന സന്ദേശവാക്യവുമായി തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ ഗുരുസാഗരം എന്ന പേരില്‍ പ്രഭാഷണപരമ്പര. ജാതിവിവേചനം, മതസ്പര്‍ദ്ധ, ഭക്തിക്കച്ചവടം, കക്ഷിരാഷ്ട്രീയ അന്ധത, അന്ധവിശ്വാസങ്ങളുടെ കച്ചവടവത്കരണം, മനുഷ്യത്വരാഹിത്യം എന്നിങ്ങനെ ജനങ്ങളുടെ സമാധാനജീവിതത്തെ നശിപ്പിക്കുന്ന എല്ലാ ദുഷ്പ്രവണതകളെയും ശാസ്ത്രീയമായ തത്ത്വവിശകലനംകൊണ്ട് നിഷ്പ്രഭമാക്കി ഗുരുവിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ മലയാളിക്ക് പ്രേരണ നല്‍കുകയാണ് പ്രഭാഷണപരമ്പരയുടെ ലക്ഷ്യം.
ഗുരുവിന്റെ ശരിയായ സ്ഥാനം ലോകത്തില്‍ ഉറപ്പിക്കാനാണ് തന്റെ ശ്രമമെന്ന് സജീവ് കൃഷ്ണന് പറയുന്നു. വിഭാഗീയതയാല്‍ ലോകം അസ്വസ്ഥമാകുന്ന കാലമാണിത്. വര്‍ഗീയ മതതീവ്രവാദ ശക്തികള്‍ സമൂഹത്തെ കീഴ്പ്പെടുത്തുവാന്‍ സംഘടിതമായി ശ്രമിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സര്‍വരും സോദരതേ്വന വാഴുവാന്‍ ഉദ്ബോധിപ്പിച്ച ശ്രീനാരായണഗുരു ദര്‍ശനം സര്‍വജനങ്ങളിലും എത്തിക്കേണ്ടത് കടമയാണെന്നാണ് സജീവിന്റെ വിശ്വാസം
ഗുരു ഇല്ലെന്നു സ്ഥാപിച്ച ജാതിവേര്‍തിരിവുകള്‍ ഗുരുവില്‍ തന്നെ വെച്ചുകെട്ടാന്‍ വെമ്പുന്നവരുടെ ലോകത്ത് ഗുരുവിനെ എല്ലാവരുടേതുമാക്കാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കണം. സജീവ് കൃഷ്ണന് തികഞ്ഞ ഗുരുഭക്തനാണ്. പാണ്ഡിത്യത്തിന്റെ അതിപ്രസരമല്ല സജീവ് കൃഷ്ണന്റെ പ്രഭാഷണം. ജീവിതഗന്ധിയായ അനുഭവങ്ങളിലൂടെ ഒരു കഥപറയുംപോലെയാണ് അത് കടന്നുപോകുന്നത്. അതിനാല്‍ വിശ്വസിക്കും അവിശ്വാസിക്കും ഹൃദ്യമായ ശ്രവ്യാനുഭൂതി പകരും.
വൈക്കം ടിവിപുരം സ്വദേശിയായ സജീവ് കൃഷ്ണന് ജന്മഭൂമി വൈക്കം ലേഖകനായാണ് പത്രപ്രവര്‍ത്തന രംഗത്തുവന്നത്. ലോകത്തെ വിവിധരാജ്യങ്ങളിലും കേരളത്തിലെമ്പാടും വിവിധ സംസ്ഥാനങ്ങളിലും ഗുരുദര്‍ശന പ്രഭാഷണം നടത്തുന്നു. ദൈവദശകത്തിന് ദൃശ്യവ്യാഖ്യാനം നല്‍കിക്കൊണ്ട് തയ്യാറാക്കിയ ദൈവദശകം ആത്മസഞ്ചാരം എന്ന ഡിവിഡിക്ക് രാജ്യാന്തരതലത്തില്‍ പത്തുപതിപ്പുകള്‍ പുറത്തിറക്കി. ഗുരുവിന്റെ മരുത്വാമലയിലെ തപോജീവിതം അനാവരണം ചെയ്യുന്ന മരുത്വാമല ഡോക്യുഫിക്ഷനുവേണ്ടി തിരക്കഥ രചിച്ചു.
ഗുരുഭക്തി ആധാരമാക്കിയുള്ള ഗുരുധ്യാനമഞ്ജരി ഭക്തിഗാന ഓഡിയോ ആല്‍ബം പുറത്തിറക്കി. ദൂരദര്‍ശനുവേണ്ടി ‘ഗുരുദീപം’, ‘ഈ കണ്ണുകള്‍ സാക്ഷി’ എന്നീ ഡോക്യുമെന്റികള്‍ തയ്യാറാക്കിയിട്ടുണ്ട്. ദൈവത്തിന്റെ പടത്തലവന് എന്ന പേരില്‍ ഡോ.പല്പ്പുവിന്റേയും അമൃതകലയുടെ കവി എന്ന പേരില്‍ പാലാ നാരായണന് നായരുടേയും ജീവചരിത്രം എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: