സല്ലപിക്കാനാരുമില്ലാതെ ഞാനെന്റെ
യില്ലപ്പടിയിലിരിക്കും നേരം
വല്ലാതെ സ്നേഹിക്കും പോലെന്നെ
നോക്കിച്ചി
രിച്ചുല്ലസിക്കുന്നു മന്ദാരപ്പൂ.
എത്ര മനോഹരം ശുദ്ധം ശ്രുതിയില്‍ ഹൃദ്
തന്ത്രികള്‍ മീട്ടുന്നു സംഗീതമായ്..
ഇന്നു വരെ ഞാനറിയാത്തപൂര്വ്വമാം
സന്നിധി കാട്ടുന്നു സങ്കല്പമായ്
ഇപ്പോഴെനിക്കൊരു കൂട്ടുണ്ടു മാനസ
ച്ചെപ്പൊന്നു കാട്ടിക്കൊടുത്തീടുവാന്‍
ചെപ്പില്‍ വിരിഞ്ഞുള്ള പൂവിന്റെ വര്ണ്ണവു
മപ്പാടെ തൂവുന്ന സ്നേഹവായ്പും
മര്ത്ത്യരൊഴിഞ്ഞൊഴിഞ്ഞൊറ്റപ്പെട്ടെന്നതാ
ണൊത്തൊന്നു നിന്നെ ഞാനിത്രമേലായ്
നോക്കാ, നെന്നാര്ദ്രഹൃദന്തത്തിലൂറുന്ന
ദുഃഖത്തിന് ഛായ പകര്‍ന്നു വയ്ക്കാന്‍
എങ്കിലുമാര്ദ്രമെന് മാനസ്സേ, നീയിന്നി
ന്നന്തിക്കു വാടിക്കൊഴിഞ്ഞിടില്ലെ
വീണ്ടുമെന്‍ നോവു
വളര്‍ത്തുവാന്‍ വേണ്ടിയൊ
കണ്ടു മുട്ടീ നമ്മള് രണ്ടു മിന്ന്.
എസ് .പങ്കജാക്ഷന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: