തിരുവനന്തപുരം: ഹിന്ദു ഐക്യവേദി കോട്ടുകാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹിന്ദുരക്ഷാനിധിയുടെ ഉദ്ഘാടനം നടന്നു. ആഴിമല ക്ഷേത്ര മേല്‍ശാന്തി ജ്യോതിഷ്‌കുമാറില്‍നിന്ന് പഞ്ചായത്ത് രക്ഷാധികാരി മൂലക്കര ഭാസ്‌കരന്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പുത്തളം സുരേഷ് വര്‍ക്കിംഗ് പ്രസിഡന്റ് ചൊവ്വര ഷിബു, വിഷ്ണു, ശിവരാജന്‍ എന്നിവര്‍ പങ്കെടുത്തു.
















