തിരുവനന്തപുരം: ദേശീയ ഉപഭോക്തൃദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃസമിതി സംസ്ഥാന അടിസ്ഥാനത്തില്‍ ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. ജിഎസ്ടിയും ഉപഭോക്താക്കളും ആണ് വിഷയം. പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. മലയാളത്തില്‍ പത്തുപേജില്‍ കവിയാന്‍ പാടില്ല. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രതേ്യക പേപ്പറില്‍ എഴുതിചേര്‍ത്തിരിക്കണം. രചനകള്‍ ഒക്‌ടോബര്‍ 31 നകം ഡി. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃസമിതി, പുണര്‍തം, തിരുപുറം പിഒ, തിരുവനന്തപുരം-695133 എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 9446101804, 8075873684 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
















