പോത്തന്‍കോട്: ബിജെപി ജനരക്ഷായാത്രയോട് അനുബന്ധിച്ച് ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുരുക്കുംപുഴയില്‍ ബലിദാനി സ്മൃതിയാത്രാ സംഗമം നടത്തി. 29 വര്‍ഷങ്ങള്‍ക്കു മുമ്പ് മുരുക്കുംപുഴയില്‍ സിപിഎം അക്രമികളാല്‍ കൊല്ലപ്പെട്ട വേണുഗോപാല്‍, ലാലിക്കുട്ടന്‍, രാജേഷ് എന്നിവരുടെ സ്മരണയ്‌ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്മൃതിയാത്രയില്‍ അണിചേര്‍ന്നു. പൊതുസമ്മേളനം ബിജെപി വക്താവ് എം.എസ്. കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എം. ബാലമുരളി, തോന്നയ്‌ക്കല്‍ രവി, വിലോചനകുറുപ്പ്, സാബു, സജു, അനൂപ്, ദീപാ, റീന, സിജിന്‍ എന്നിവര്‍ സംസാരിച്ചു.
















