തിരുവനന്തപുരം: പട്ടം വാര്‍ഡിലെ ഉള്ളൂര്‍ റെസ്റ്റ് ഹൗസില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതി ചര്‍ച്ച ചെയ്യുന്നത് അടുത്ത കൗണ്‍സിലിലേക്ക് മാറ്റി. റസ്റ്റ് ഹൗസ് നിലിവില്‍ ഇ.കെ. നായനാര്‍ ട്രസ്റ്റ് കരാര്‍ അടിസ്ഥാനത്തില്‍ നഗരസഭയില്‍ നിന്ന് ഏറ്റെടുത്തിരിക്കുകയാണ്. ഡയാലിസിസ് സെന്റര്‍ തുടങ്ങുന്നതിനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താത്തത് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍ ചോദ്യംചെയ്തു.
വിഷയം മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റിയുടെ അജണ്ടയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഹെല്‍ത്ത് കമ്മറ്റി വിഷയത്തില്‍ മൗനം പാലിച്ചു. ബിജെപി അംഗങ്ങള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് യുഡിഎഫ് അംഗങ്ങളും വിഷയം ഏറ്റെടുത്തു. ഇതോടെ അടുത്ത കൗണ്‍സിലിലേക്ക് വിഷയം മാറ്റി. നഗരസഭയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളുടെ ട്രിപ്പ്ഷീറ്റ് പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നു. വിവിധ ചര്‍ച്ചകളില്‍ നികുതി അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിമിജ്യോതിഷ്, നാരായണമംഗലം രാജേന്ദ്രന്‍, രമ്യാരമേഷ്, കൃഷ്ണന്‍കുട്ടി നായര്‍, ഹരിശങ്കര്‍, മധുസൂദനന്‍നായര്‍, ഷീജാമധു, പി.വി. മഞ്ജു, വി. ഗിരി, സുനിചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
















