ആലപ്പുഴ: നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ചിരിക്കുകയാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ അവിനാശ് റായി ഖന്ന. ജനരക്ഷായാത്രയ്‌ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അക്രമവും കൊലപാതകവുമല്ലാതെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നടന്നിട്ടില്ല.
സത്യസന്ധതയില്ലാത്ത സര്‍ക്കാരാണിത്. അതിനാല്‍ വികസനവും വഴിമുട്ടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നാടിന്റെ വികസനത്തിനായി ഏറെക്കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കേരളത്തില്‍ മാത്രം അതിന്റെ ഗുണം ലഭിക്കാത്തത് ജനങ്ങള്‍ തിരിച്ചറിയണം.
പാവപ്പെട്ടവര്‍ക്ക് പാചക വാതകം സൗജന്യമായി നല്‍കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേത്. എന്നാല്‍ ഇവിടെ പാവപ്പെട്ടവരെ കൊന്നൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
















