പുലാപ്പറ്റ:പ്രദേശങ്ങളില്‍ വാനര ശല്യം രൂക്ഷമാകുന്നു. ജംഗ്ഷനോട് ചേര്‍ന്ന വീടുകളിലും കടകളിലുമാണ് വാനര ശല്യം അധികവും ഉള്ളത്.മുന്‍ കാലങ്ങളില്‍ പരിസരത്തെ കോട്ടയില്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് കാണാറുണ്ടെങ്കിലും ഇതുവരെ നാട്ടുകാര്‍ക്ക് ശല്യം ഉണ്ടായിട്ടില്ല.
ആരെയും അങ്ങിനെ ഉപദ്രവിക്കാറില്ലെങ്കിലും വീടുകള്‍ക്ക് മുകളില്‍ ചാടി വീഴുകയും ശബ്ദമുണ്ടാക്കുകയും വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയും ചെയുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവയുടെ വരവ് വര്ദ്ധിച്ചതോട്കൂടി വീടുകള്‍ക്ക് മുകളില്‍ തുണികളും മറ്റ് ഭക്ഷ്യ സാധനങ്ങളും ഉണക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍.
തെങ്ങുകളില്‍ നിന്നും തേങ്ങ,മറ്റ് അടക്ക തുടങ്ങിയ എല്ലാം ഇവരുടെ ഇഷ്ട വിഭവങ്ങളാണ്.ഇവര്‍ കൂട്ടമായിയാണ് ഇറങ്ങാറ്,വീട്ടിനുള്ളിലെ പാകം ചെയ്ത ഭക്ഷണങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതാണ് ഏറെ വിഷമകരമെന്ന് നാട്ടുകാര്‍ പറയുന്നു.കടകളില്‍ ചിലര്‍ ഇവക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കുന്നത് കൊണ്ടാണ് വീണ്ടും വരുന്നത്.വാനര ശല്യം എങ്ങിനെ തടയും എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: