പണ്ടൊക്കെ വീട്ടിലാര്ക്കെങ്കെലും പനിയോ തുമ്മലോ ഛര്‍ദ്ദിയോ ഒക്കെ വന്നാല്‍ നമ്മുടെയൊക്കെ അമ്മൂമ്മയും അപ്പൂപ്പനുമൊക്കെ മുറ്റത്തേക്കിറങ്ങും. തിരിച്ചു വരുന്നത് കയ്യിലൊതുക്കിപ്പിടിച്ച പച്ചില മരുന്നുകളുമായാകും. എന്തിനും ഏതിനും ഒറ്റമൂലി അവരുടെയടുത്തുണ്ടായിരുന്നു. എന്നാല്‍ ഇന്നോ? ചെറുതായൊരു പനിവന്നാല്‍ പോലും നാമെല്ലാം ഓടുന്നത് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്കാണ്.
എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം വേണ്ട ഔഷധസസ്യങ്ങളെല്ലാം ഉണ്ടായിരുന്നു പണ്ട്. നട്ടു വളര്‍ത്താതെ താനേ ഉണ്ടായി വരുമായിരുന്നു അവ. പഴയകാലം തിരിച്ചു വരില്ലെങ്കിലും വീട്ടുമുറ്റത്ത് നമുക്ക് അവ നട്ടുവളര്‍ത്താനാകും. അത്തരം ചില സസ്യങ്ങളെ പരിചയപ്പെടാം.
തുളസി
ഔഷധസസ്യങ്ങളുടെ റാണിയെന്നാണ് തുളസി അറിയപ്പെടുന്നത്. നാലുതരം തുളസികളുണ്ട്- രാമതുളസി, കൃഷ്ണ തുളസി, കര്‍പ്പൂര തുളസി. പലതരം രോഗങ്ങള്‍ക്കും തുളസി ഒരു ദിവ്യൗഷധം തന്നെയാണ്. പനിക്ക് കണ്‍കണ്ട മരുന്നാണ് തുളസി.
കറ്റാര്‍വാഴ
നല്ല സൂര്യപ്രകാശത്തില്‍ വളരുന്ന സസ്യമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ നീര് സൗന്ദര്യവര്‍ദ്ധകമായി ഉപയോഗിക്കുന്നു. പുറമേയുളള ഉപയോഗത്തിനു മാത്രമല്ല, ഉദരസംബന്ധിയായ രോഗങ്ങള്‍ക്കും മലബന്ധത്തിനുമൊക്കെ പ്രതിവിധിയാണ് കറ്റാര്‍വാഴനീര്.
കരിനൊച്ചി
മൂന്ന് മീറ്ററോ അതിലും കൂടുതലോ ഉയരത്തില്‍ ശാഖോപശാഖകളായി പടര്‍ന്ന് വളരുന്ന ഒരു സസ്യമാണിത്.
ഇലകളില്‍ ബാഷ്പശീലതൈഅലം, റേസിന്, സുഗന്ധതൈലം, കാര്‍ബണിക അമ്ലം, ആല്‍ക്കലോയിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
വേര്, തൊലി , ഇല എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍. നീര്, വേദന, വാതം എന്നിവയെ ശമിപ്പിക്കും
കാശിത്തുമ്പ
കാശിത്തുമ്പ അണുനാശിനിയായാണ് അറിയപ്പെടുന്നത്. ഇതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തൈമോയില് വിപണിയില്‍ ലഭ്യമായ മൗത്ത്വാഷുകളിലെ പ്രധാന ഘടകമാണ്. വായുക്ഷോഭത്തിനും ചുമയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു.
ഇഞ്ചിപ്പുല്ല്
ഒട്ടേറെ ഔഷധഗുണങ്ങളുളള സസ്യമാണിത്. ഇതില്‍ നിന്നെടുക്കുന്ന എണ്ണ എല്ലാത്തരം വേദനകള്‍ക്കും ഒരു ശമനൗഷധമായി ഉപയോഗിക്കുന്നു. ഡിപ്രഷന്- നാഡീ സംബന്ധിയായ രോഗങ്ങള്‍ക്കും ഔഷധമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: