മാനന്തവാടി: ഒന്‍പതാമത് റവന്യു ജില്ലാ കായികമേളയില്‍ കാട്ടിക്കുളം മുന്നില്‍. ആദ്യദിനത്തില്‍ പൂര്‍ത്തിയായ 22 ഇനങ്ങളില്‍ 17 ഇനങ്ങളുടെ ഫലമാണ് സംഘാടകസമിതി പുറത്തുവിട്ടത്. 41 പോയിന്റുമായി കാട്ടിക്കുളം ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ ഒന്നാമതും 25 പോയിന്റുമായി കാക്കവയലും 18 പോയിന്റുമായി മീനങ്ങാടിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഉപജില്ലാ തലത്തില്‍ 67 പോയിന്റുമായി ബത്തേരിയും 60 പോയിന്റുമായി മാനന്തവാടി രണ്ടാമതും 13പോയിന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തും നില്ക്കുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന സീനിയര്‍ ബോയ്സ്, ജൂനിയര്‍ ബോയ്സ് ഹാമര്‍ത്രോ മത്സരങ്ങള്‍ ഇന്ന് രാവിലെ എട്ട്മണിക്ക് നടക്കും.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നുരാവിലെ 9.30ന് എംഎല്‍എ ഒ.ആര്.കേളു നിര്‍വഹിക്കും ഇതിന് മുന്നോടിയായി ഒന്‍പത് മണിക്ക് പഴശ്ശി കുടീരത്തില്‍നിന്നും ദീപശിഖാ പ്രയാണമാരംഭിക്കും. മാനന്തവാടി ഡിവൈഎസ്പി കെ.എം.ദേവസ്യ ഫ്ലാഗോഫ് ചെയ്യും.
ഇന്ന് 55 ഇനങ്ങളിലാണ് മത്സരം നടക്കുക. ഇന്നലെ അവസാന ഇനങ്ങള്‍ രാത്രി ഏറെവൈകി നടന്നത് കായിക താരങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. വെളിച്ചകുറവായതിനാല്‍ അവസാന ഇനമായ ഹഡില്‍സ് മത്സരത്തില്‍ താരങ്ങളില്‍ പലരും ഹഡില്‍സ് തട്ടി വീഴുന്ന അവസ്ഥയുമുണ്ടായി. മത്സരങ്ങള്‍ വൈകിയതില്‍ പ്രതിഷേധവുമുയര്‍ന്നു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 600 മീറ്റര്‍ ഓട്ടം സ്വര്‍ണ്ണം( ഇ പി മിഥുന് ജി എച്ച് എസ് കാട്ടികുളം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: