പാലക്കാട്:തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ച മുസ്ലീം ലീഗിന്റെ വിമത കൗണ്‍സിലറെ കോടതി അയോഗ്യനാക്കി. 31-ാം വാര്‍ഡ് പുതുപ്പള്ളിത്തെരുവില്‍ നിന്നും ലീഗിന്റെ വിമതനായി മത്സരിച്ച കൗണ്‍സിലര്‍ കെ.സയ്തലവിയെയാണ് പാലക്കാട് മുനിസിഫ് കോടതി അയോഗ്യനാക്കിയത്.
രണ്ടാംസ്ഥാനത്തെത്തിയ മുസ്ലിം ലീഗിലെ ടി.എ അബ്ദുല്അസീസിനെവാര്ഡ് കൗണ്‍സിലറായും കോടതി വിധി പ്രസ്താവിച്ചു.തെരഞ്ഞെടുപ്പ് സമയത്ത് നോമിനേഷനോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വസ്തുത മറച്ചുവയ്ക്കുകയായിരുന്നു. ഭാര്യയുടെ പേരില്‍ യാതൊന്നും ഇല്ലെന്നായിരുന്നു രേഖപ്പെടുത്തിയത്.എന്നാല്‍ ഭാര്യയുടെ പേരില്‍ ഭൂമിയും, വീടും ഉള്ളതായി കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്നാണ് വസ്തുതകള്‍ കരുതിക്കൂട്ടി മറച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സയ്തലവി പൂളക്കാടിന്റെ കൗണ്‍സിലര്‍ സ്ഥാനം കോടതി റദ്ദാക്കിയത്. വാസ്തവിരുദ്ധമായ സത്യപ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ടി.എ അബ്ദുല്‍അസീസ് സമര്‍പ്പിച്ച അന്യായത്തിന്മേലാണ് കോടതി നടപടി ഉണ്ടായിട്ടുള്ളത്.
കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷിയുടെ സത്യപ്രസ്താവന തെറ്റാണെന്ന് വ്യക്തമാവുകയായിരുന്നു. അഡ്വ.പി.ശ്രീപ്രകാശ് മുഖേന നല്കിയ ഹര്‍ജിയില്‍ പാലക്കാട് മുന്‍സിഫ് ജഡ്ജ് കെ.രാജേഷാണ് വിധി പ്രസ്താവിച്ചിട്ടുള്ളത്. വിധിയുടെ പകര്‍പ്പ് ഇലക്ഷന്കമ്മീഷനും നഗരസഭാ അധികാരികള്‍ക്കും കൈമാറിയിട്ടുണ്ട്.
2015 നവംബറില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി.എ.അബ്ദുല്അസീസിനെതിരെ വിമതനായാണ് സൈതലവി മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: