പാലക്കാട്:നഗരസഭ എല്‍എന്‍ പുരം,കല്‍മണ്ഡപം(മണലി) തുടങ്ങിയ സ്ഥലങ്ങളില്‍ പണിപൂര്‍ത്തീകരിച്ച തുമ്പൂര്‍മുഴി മോഡല്‍ ജൈവമാലിന്യ സംസ്ക്കരണ കേന്ദ്രത്തിന്റെയും മിനി എംആര്‍ എഫ്(മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍) കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് നിര്‍വ്വഹിച്ചു.
മണലിയില്‍ 900 സ്ക്വയര്‍ഫീറ്റ് ചുറ്റളവില്‍ 15 ലക്ഷവും,എല്‍എന്‍ പുരത്ത് 750 സ്ക്വയര്‍ഫീറ്റ് ചുറ്റളവില്‍ 12 ലക്ഷം രൂപയും ചിലവഴിച്ചാണ് ജൈവ-അജൈവ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.ആധുനിക സൗകര്യത്തേട് കൂടിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡനും സ്ഥാപിച്ചിട്ടുണ്ട്.
കേരളത്തിലെ മറ്റു നഗരസഭകള്‍ക്ക് മാതൃകയാകുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം.നഗരസഭ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍,ഹെല്‍ത്ത് സ്കാനിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി രാമനാഥന്,നഗരസഭ സെക്രട്ടറി രഘുരാമന്,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ.ബുധരാജ്,എ.ഇ സ്വാമിദാസ്,വിവിധ രാഷ്ട്രീയ കക്ഷികളുടെ പാര്‍ലമെന്റെറി പാര്‍ട്ടി നേതാക്കളായ കുമാരി.,ഹബീബ,എസ്.ആര് ബാലകൃഷ്ണന്,ഭാവദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: