തിരുവനന്തപുരം: ഈ മാസത്തെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം 14 ന് രാവിലെ 11.30 ന് നന്ദാവനം എആര്‍ ക്യാമ്പിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു. സപ്തംബര്‍ മാസം ഓണംവാരാഘോഷമായതിനാല്‍ മൈത്രി മീറ്റിംഗ് നടന്നിരുന്നില്ല. അതിനാല്‍ ഈ മാസത്തെ മീറ്റിംഗില്‍ സിറ്റി പോലീസിന്റെ കീഴിലുള്ള എല്ലാ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഡിസിപി പി. ജയദേവ്, മറ്റ് എസിമാര്‍, സിഐമാര്‍, സിആര്‍ഒ മാര്‍ എന്നിവരും കൂടാതെ വിവിധ സര്‍ക്കാര്‍വകുപ്പുകളെ പ്രതിനിധീകരിച്ച് മറ്റുദേ്യാഗസ്ഥരും മൈത്രി മീറ്റിംഗില്‍ പങ്കെടുക്കും.
















