തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ പാങ്ങപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററിനോടടുത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹികാധിഷ്ഠിത പുനരധിവാസ വിഭാഗത്തില്‍ 14 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് ഒന്നുവരെ പ്രമേഹരോഗികള്‍ക്കായി സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ബിഎംഡി പരിശോധന, ഒസ്റ്റിയോപൊറോസിസ് നിര്‍ണയം, ബയോ എസ്‌തെസിയോ മീറ്റര്‍ വഴിയുള്ള ഡയബെറ്റിക് ന്യൂറോപ്പതി പരിശോധന എന്നിവ സൗജന്യമായി നടത്തും. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ എസ്. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. താത്പര്യമുള്ളവര്‍ റിഹാബിലിറ്റേഷന്‍ കോഓര്‍ഡിനേറ്ററുടെ 9495328189 എന്ന നമ്പരില്‍ ബന്ധപ്പെടുക..
















