വര്‍ക്കല: 85-ാമത് ശിവഗിരി തീര്‍ഥാടനത്തെ കുറിച്ചുള്ള ആലോചനായോഗം 14 ന് ഉച്ചയ്‌ക്ക് 2.30 ന് ശിവഗിരി മഠത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അധ്യക്ഷതയില്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ശിവഗിരി മഹാസമാധി മന്ദിരത്തില്‍ ഗുരുദേവ പ്രതിഷ്ഠ നടത്തിയതിന്റെ കനക ജൂബിലി നിറവില്‍ നടക്കുന്ന തീര്‍ഥാടനകമ്മിറ്റി യോഗത്തില്‍ എല്ലാ ശ്രീനാരായണീയ ഭക്തരും പങ്കെടുക്കണമെന്ന് തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയും അറിയിച്ചു.
















