കറാച്ചി: ഇന്ത്യയുമായി സമാധാന ബന്ധം പുലര്‍ത്താന്‍ തങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന് പാക്കിസ്ഥാന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. കറാച്ചിയില്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ സഹകരണം കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ലെന്നും, അയല്‍ രാജ്യങ്ങളുമായുള്ള പാക്കിസ്ഥാന്റെ ബന്ധം ഇപ്പോഴും അസ്ഥിരാവസ്ഥയില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുവശത്ത് യുദ്ധതല്പരരായ ഇന്ത്യയും മറ്റൊരുഭാഗത്ത് അസ്ഥിരാവസ്ഥയിലുള്ള അഫ്ഗാനിസ്താനുമാണുള്ളതെന്നും, ചരിത്രപരമായ കെട്ടുപാടുകളും പ്രതികൂലമായ ഏറ്റുമുട്ടലുകളും മൂലം മേഖല കലുഷിതമായിത്തന്നെ തുടരുകയാണെന്നും ബജ്വ പറഞ്ഞു.
പാക്കിസ്ഥാനെ അസ്ഥിരമാക്കുന്നതിന് ശത്രുക്കള്‍ ലക്ഷ്യംവയ്ക്കുന്നത് രാജ്യത്തിന്റെ സാമ്ബത്തിക കേന്ദ്രമായ കറാച്ചിയെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കറാച്ചിയുടെ സാമ്ബത്തികമായ പഴയ പ്രതാപത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും ഖമര്‍ ജാവേദ് ബജ്വ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: