പാലക്കാട്:ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ വിഭാഗത്തില്‍ മാനസികാരോഗ്യ ചികിത്സയും കൗണ്‍സലിങ് സൗകര്യവും പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം.)ഡോ: ഹേമചന്ദ്രന് അറിയിച്ചു.
ഉറക്കക്കുറവ്, വിഷാദം, ഓര്‍മക്കുറവ് , ശ്രദ്ധക്കുറവ്, അമിത ഉല്‍ക്കണ്ഠ , ദേഷ്യം, ഉന്മാദം എന്നീ മാനസിക വിഷമതകള്‍ക്കും കുട്ടികളുടെ സ്വഭാവ വൈകല്യങ്ങള്‍, അമിത വികൃതി,പഠനത്തിലുള്ള പിന്നാക്കാവസ്ഥ,ഓട്ടിസം, ബുദ്ധിവൈകല്യങ്ങള്, അമിത ഭയം, പരീക്ഷാപ്പേടി എന്നിവയ്ക്കും ചികിത്സ ലഭ്യമാണ്. മാനസിക ഒ.പി.വിഭാഗം എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുണ്ടാവും.
വെള്ളിയാഴ്ചകളില്‍ ദാമ്പത്യപ്രശ്നങ്ങള്‍ക്കും ശനിയാഴ്ചകളില്‍ കുട്ടികളിലെ പ്രശ്നങ്ങള്‍ക്കും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രത്യേക കൗണ്‍സലിങ് ലഭിക്കും. സേവനം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഡോക്ടറെ കാണണം.ഫോണ്‍ : 04912546260.
ലോക മാനികാരോഗ്യ ദിനത്തോടനുബന്ധിച്ച് മാനസികോരാഗ്യ വിഭാഗം ജില്ലാ പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് ‘ജോലിസ്ഥലത്തെ മാനസികാരോഗ്യം’ വിഷയത്തില്‍ ബോധവത്കരണ ശില്പശാല നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
ജില്ലാ ആയുര്‍വേദ മെഡിക്കല്‍ മെഡിക്കല്‍ ഡോ: ഹേമചന്ദ്രന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സലീം എന്നിവര്‍ സംസാരിച്ചു.മാനസികോരോഗ്യ വിഭാഗത്തിലെ ഡോ:സ്നിഗ്ധ റോയ് ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: