കൽപ്പറ്റ:കേരളത്തിൽ വരാൻ പോകുന്ന ക്ലിനിക്കൽ രജിസ്ട്രേഷനും, അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലും പാരമ്പര്യ വൈദ്യത്തെ പുറം തള്ളുന്ന നിർദ്ദേശങ്ങളാണുള്ളത്.ഇതിൽ അലോപ്പതി, ആയുർവ്വേദം, നാച്ചുറോപതി, സിദ്ധ, യുനാനി എന്നിവയാണ് സർക്കാർ അംഗീകരിച്ചി ചികിത്സാരീതികൾ. എന്നാൽ കാലാകാലങ്ങളായി ജനങ്ങൾക്ക് ആശ്വാസമേകുന്ന പാരമ്പര്യ വൈദ്യത്തെ തിരസ്കരിക്കുന്നതോടെ പ്രധാനപ്പെട്ട നാട്ടറിവാണ് നമുക്ക് നഷ്ടപ്പെടാൽ പോകുന്നത്. പുതിയ ബില്ലിൽ പാരമ്പര്യ ചികിത്സകരെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പതിനാലാം തിയതി രാവിലെ പതിനൊന്നു മണിക്ക് കൽപ്പറ്റ എം.ജി.ടി.ഓഡിറ്റോറിയത്തിൽ കൺവൻഷൻ നടത്തുന്നു. പത്രസന്മേളനത്തിൽ എ.കെ.ഇബ്രാഹിം കുരുക്കൾ, അഗസ്റ്റിൻ വൈദ്യർ, കെ. ഡി. രാജേഷ് വൈദ്യർ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: