മാനന്തവാടി:തോൽപ്പെട്ടിയിൽ സ്വർണ്ണം പിടികൂടിയ സംഭവം വിൽപ്പന നികുതി വകുപ്പ് 65 ലക്ഷം രൂപ പിഴയിട്ടു. പിഴയടക്കാൻ ജ്വല്ലറിയുടമക്ക് നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജ്വല്ലറി ഉടമ65 ലക്ഷം പിഴയടച്ചു. അതിനിടെ സ്വർണ്ണം കൊണ്ട് വന്ന ബംഗലൂരിലെ സ്ഥാപനത്തിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതായി സൂചന.റെയ്ഡിൽ കണക്കിൽ പെടാത്ത സ്വർണ്ണവും മറ്റ് രേഖകളും പിടിച്ചെടുത്തതായും സൂചന. കഴിഞ്ഞ ദിവസമാണ് തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ മതിയായ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 34.348 കിലോ സ്വര്‍ണ്ണവുമായി ആറംഗസംഘം. എക്സൈസിന്റെ പിടിയിലായത്. ബംഗലൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്ന് എക്സൈസ് ഇന്റലിജൻസ് വിഭാഗമാണ് രേഖകളില്ലാതെ പിൻസീറ്റിനടിയിൽ നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തത്. ഏകദേശം പത്ത് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണിത്. സംഭവുമായി ബന്ധപ്പെട്ട് രാജസ്ഥാന് സ്വദേശികളായ ബി സങ്കേഷ്, എം അഭയ്, മദന്‍ലാല്‍,വിക്രം ചമ്പാരം,കമലേഷ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും സ്വർണ്ണം കോഴിക്കോട്ടെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുവന്നതാണെന്നാണ് പറഞ്ഞത്. ഇതു പ്രകാരം കോഴിക്കോട്ട ജ്വല്ലറി ഉടമക്ക് കൽപ്പറ്റ സെയിൽ ടാക്സ് ഓഫീസിൽ നിന്നും നോട്ടീസ് അയച്ചു നോട്ടീസ് അയച്ചതിനെ തുടർന്ന് ജ്വല്ലറി ഉടമ65 ലക്ഷം രൂപ പിഴ അടച്ചു പിഴ അടച്ചതിനെ തുടർന്ന് മേൽനടപടികൾ സ്വീകരിച്ച ശേഷം ട്രഷറിയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ വ്യാഴാഴ്ച ജ്വല്ലറി ഉടമക്ക് കൈമാറും. പിടിയിലായവർ കോഴിക്കോട് ആദായ നികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: