മനുഷ്യശരീരത്തിന് ഒഴിച്ചു കൂടാനാവാത്ത മൂലകങ്ങളിലൊന്നാണ് കാത്സ്യം. മാംസപേശികള്‍ പ്രവര്‍ത്തിക്കുന്നതിനും എല്ലിനും പല്ലിനും ഒക്കെ ഇതു കൂടിയേ തീരൂ. 19-നും 64-നും ഇടയില്‍ പ്രായമുളളവര്‍ക്ക് ദിവസവും 700 മില്ലി ഗ്രാം കാത്സ്യം ആവശ്യമുണ്ട്.
പാല്, ചീസ് തുടങ്ങിയ ക്ഷീര ഉത്പന്നങ്ങളില്‍ കാത്സ്യം സുലഭമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കാത്സ്യമടങ്ങിയ മറ്റു ഭക്ഷ്യ പദാര്ത്ഥങ്ങളേതൊക്കെയെന്നറിയാമോ?
വൈറ്റ് ബീന്‍സ്
കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ് വൈറ്റ് ബീന്‍സ്. ഏകദേശം 175 മില്ലിഗ്രാം കാത്സ്യം വൈറ്റ് ബീന്സിലുണ്ട്. മാത്രമല്ല, പ്രോട്ടീനുകളും നാരുകളും ഇരുമ്പും സമൃദ്ധമായി അടങ്ങിയിട്ടുണ്ടിതില്‍.
ഓറഞ്ച്
ഓറഞ്ചില്‍ കാത്സ്യമുണ്ടെന്ന് പലര്‍ക്കും ധാരണയില്ലെന്നതാണ് സത്യം. 70മില്ലിഗ്രാം കാത്സ്യമുണ്ട് ഓറഞ്ചില്‍.
ബദാം
ഇടനേരങ്ങളില്‍ കൊറിക്കാനുത്തമമായ സ്നാക്കായ ബദാം കാത്സ്യം സമ്പുഷ്ടമാണ്. ബദാം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും കൂടുതല്‍ ഊര്‍ജം നല്‍കുകയും ചെയ്യുന്നു.
ഇലവര്‍ഗ്ഗങ്ങള്‍
കലോറിയും കൊഴുപ്പും അല്പം പോലുമില്ലാത്തതാണ് ഇലവര്‍ഗ്ഗങ്ങള്‍. അതേ സമയം കാത്സ്യവും നാരുകളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു
ബ്രൊക്കോളി
സൂപ്പര്‍ വെജിറ്റബിള്‍ എന്നാണ് ബ്രൊക്കോളിയുടെ ചെല്ലപ്പേരു തന്നെ. പോഷകസമ്പുഷ്ടമായ ബ്രൊക്കോളിയില്‍ കാത്സ്യവും വൈറ്റമിനുകളും മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കളും അടങ്ങിയിരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: