ഭരണത്തിനു പകരം പിണറായി സര്‍ക്കാരില്‍ നടക്കുന്നത് മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ടു കളിയോ. ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടു നടക്കുന്ന ഓരോ തമാശകളേ! പിണറായി ഹെഡ്മാഷായി മന്ത്രിമാരെ വിളിച്ചു വരുത്തി പോരാ എന്നു പറഞ്ഞ് ഉപദേശവും നിര്‍ദേശവും കൊടുക്കുക.
ആരാണാവോ ഇത്തരം ബുദ്ധി പിണറായിക്കു പറഞ്ഞുകൊടുത്തതെന്നറിയില്ല. ഉപദേശകരില്‍ എം.വി.ജയരാജന് ഉള്ളതുകൊണ്ട് അദ്ദേഹം ആകാനും മതി.
പോരാ എന്നേ പറഞ്ഞിട്ടുള്ളൂ. ഒട്ടുംപോരാ എന്നു പറഞ്ഞിട്ടില്ല. അത്രയും ആശ്വസിക്കാം. സിപിഐ മന്ത്രിമാരെ ഒതുക്കാനാണോ ഈ മാര്‍ക്കിടല്‍ എന്നും സംശയമുണ്ട്. എന്നാല്‍ സുഖമായി, അതിലും കഴിവുകെട്ടവരാണ് സിപിഎം മന്ത്രിമാരെന്ന് അവര്‍ക്ക് ന്യായം പറയാനുമുണ്ടാകും. സത്യത്തില്‍ മാര്‍ക്കിട്ടു വരുമ്പോള്‍ വെട്ടിലാവുന്നതു പിണറായി തന്നെയാകും. ഇവരെല്ലാവരും കൂടി പിണറായിക്കും തിരിച്ച് മാര്ക്കിടില്ലെന്നാരു കണ്ടു.
ഉപദേശകരെക്കൊണ്ട് പിണറായി നാണംകെട്ടിട്ടേയുള്ളൂ. മാര്‍ക്കിടലിലും അതേ സംഭവിക്കാന്‍ തരമുള്ളൂ. മുക്കാല്‍ ഡസന്‍ ഉപദേശകരാണുള്ളത്. എത്രയാണെന്ന് പിണറായിക്കും അത്ര പിടിയില്ല. ഇങ്ങനെ ഉപദേശിക്കാനാണെങ്കില്‍ പിന്നെ അവര്‍ക്കു തന്നെ ഭരിച്ചൂടേ, പിണറായി എന്തിനാ. പാര്ട്ടിക്കാരാണ്അതു പറയുന്നതെങ്കിലും അതു ശരിയല്ലേ.
തനിക്ക് ഉപദേശകര്‍ വേണ്ടെന്നും ബുദ്ധിയുണ്ടെന്നും നേരത്തേ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞിട്ടുണ്ട്. എന്നുവെച്ചാല്‍ പിണറായിക്കു ബുദ്ധിയില്ലെന്നാണോ. എന്നല്ല. പക്ഷേ ബുദ്ധിയുണ്ടെന്നു പറഞ്ഞ ശൈലജ തന്നെയാണ് കൂടുതല്‍ പോര എന്നു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: