ഏറ്റുമാനുര്‍: വരുമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡു പുലര്‍ത്തുന്ന അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ക്ഷേത്ര സംരക്ഷണ സമിതി തീരുമാനിച്ചു. മണ്ഡല-മകരവിളക്ക് ആരംഭിക്കാനിരിക്കെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരില്‍യാതൊരു തയ്യാറെടുപ്പുകളും ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ല. ഉള്ളതാകശട്ട വൃത്തിഹീനമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതാണ്. ആധുനിക സൗകര്യങ്ങളോടെ ഇ -ടേയ്‌ലറ്റുകള്‍ അടിന്തരമായി സ്ഥാപിക്കണം. കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണന്നു കണ്ടെത്തിയിട്ടുണ്ട് ,ഇതു പരിഹരിക്കണമെന്നും ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
















