കല്‍പ്പറ്റ: പാരമ്പര്യകലകളുടെ നേരാവിഷ്കാരവും പരിശീലനവും ഉദ്ദേശിച്ച് കുടംബശ്രീ ജില്ലാമിഷന് സംഘടിപ്പിക്കുന്ന പരിപാടിയാണ് ലസിതം. സംസ്ഥാന ദേശീയ മത്സര വേദികളില്‍ ജില്ലയിലെ കുട്ടികളുടെ നിലവാരമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാക്കക, സൗജന്യമായി ഇന്ത്യന്‍ കലകളില്‍ പരിശീലനം നല്കി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നതാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. മൂന്ന് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുന്നത്. കലാകാരന്മാരുടെ വളന്ററി സംഘടനയായ സ്പിക്ക്മാക്കെ ഇന്ത്യയുടെ നോര്ത്ത്കേരള ചാപ്റ്ററുമായി സഹകരിച്ചാണ് പരിപാടി. ലക്കിടി നവോദയ സ്കൂളില്‍ 17,18,19 തിയതികളില്‍ ശില്പശാലകളും അവതരണവും നടക്കും. പ്രശസ്തരായ ദീപ്തി പാറോല്‍, ദീപാ ശശീന്ദ്രന്, അഭയലക്ഷ്മി, കലാമണ്ഡലം വിജയനാന്ദ്, വിദ്യാപ്രതീപ്, കെ.ആര്.ബാബു, സിനം ബസുസിംഗ്, കലാമണ്ഡലം മോഹനകൃഷ്ണന് ഡോ.അപര്ണ്ണനങ്ങ്യാര് എന്നിവര്‍ പരിശീലനം നല്‍കും. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കുടുംബശ്രീ സിഡിഎസ് ഓഫീസിലോ ജില്ലാമിഷന് ഓഫീസിലോ 13ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.
പത്രസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ പി.സാജിത, പവിത്രന്.സി.കെ, എ.ഡി.എം.സി ഹാരിസ്.കെ.എ , കുടുംബശ്രീ ബാലസഭ പ്രോഗ്രാം മാനേജര്‍ ബിജോയ് കെ.ജെ എന്നിവര്‍ പങ്കെടുത്തു.വിശദ വിവരങ്ങള്‍ക്ക് 04936202033, 9605070863.
പ്രതികരിക്കാൻ ഇവിടെ എഴുതുക: