ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന്റെ പുനര്‍ജ്ജനി പദ്ധതിപുരോഗമിക്കുന്നു.
ജില്ലാപഞ്ചായത്ത് സെക്രട്ടറി നൗഷാദ് പതാകഉയര്‍ത്തി ഇന്നലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. കുട്ടികളുടെ പ്രവര്‍ത്തനം വളരെ അഭിമാനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തുദിവസം നീളുന്ന ക്യാമ്പില്‍ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആസ്തികളെയും പുനര്‍ജീവിപ്പിക്കാന്‍ പുനര്‍ജ്ജനി പ്രവര്‍ത്തകര്‍ക്ക് സാധിക്കും. ജനറല്‍ ആശുപത്രി കൂടാതെ ജില്ലാ ആയുര്‍വേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയിലേക്കുകൂടി പുനര്‍ജ്ജനി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതായി സംസഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് അറിയിച്ചു.
ക്യാമ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ജോസഫ്, ടെക്‌നിക്കല്‍ട്രെയിനര്‍ പ്രസൂണ്‍മംഗലത്ത്, ക്യാമ്പ് കണ്‍വീനര്‍ നസീംഹാഷ്മി, തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
















