പാണാവള്ളി: യുവത്വം നാടിന്റെ നന്മയ്‌ക്ക് എന്ന സന്ദേശമുയര്‍ത്തി യുവമോര്‍ച്ച യുവസംഗമം നടത്തി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ആലപ്പുഴയില്‍ എത്തുമ്പോള്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് യുവാക്കളെ അണിനിരത്തുവാന്‍ ലക്ഷ്യമിട്ടാണ് യുവമോര്‍ച്ച പാണാവള്ളി തെക്ക് പഞ്ചായത്ത് കമ്മറ്റി എടപ്പങ്ങഴിയില്‍ യുവസംഗമം നടത്തിയത്.
യുവമോര്‍ച്ച പാണാവള്ളി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന യുവസംഗമം ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പാണാവള്ളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സാജൂമാട്ടയില്‍ അദ്ധ്യക്ഷനായി.
യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് പാണാവള്ളി ഖണ്ഡ് കാര്യവാഹ് കെ.എം. മഹേഷ്, ഷെല്‍മസുരേഷ്, വി.ബി. സുബീഷ്, ധനേഷ്, ശ്രീക്കുട്ടന്‍, ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
















