- ഫെബ്രുവരിയില്‍ നടത്തുന്ന ‘ഗേറ്റ്-2018’ ലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ തീയതി ഒക്ടോബര്‍ 9 വരെ ദീര്‍ഘിപ്പിച്ചു. http://appsgate.ac.in.-
- ചെന്നൈയിലെ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയുടെ മറൈന്‍ എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജി, നോട്ടിക്കല്‍ സ്റ്റഡീസ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ്, മാരിടൈം മാനേജ്മെന്റ് സ്കൂളുകളിലായി 2018 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി, എംഎസ് റിസര്‍ച്ച് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ 2017 നവംബര്‍ 15 വരെ. www.imu.edu.in.-
- ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ 2017 ഡിസംബര്‍ 17 ന് നടത്തുന്ന കോമണ്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റില്‍ (സിപിടി) പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ പിഴകൂടാതെ ഒക്ടോബര്‍ 25 വരെ. 2017 ജൂണ്‍ 30 ന് മുമ്പ് കോമണ്‍ പ്രൊഫിഷ്യന്‍സി കോഴ്സിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് സിപിടിക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. http://icaiexam.icai.org.-
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈന്‍ അതിന്റെ അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗര്‍ കാമ്പസുകളിലായി നടത്തുന്ന മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (M Des) കോഴ്സ് പ്രവേശനത്തിനായുള്ള ഡിസൈന്‍ അഭിരുചി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ പിഴകൂടാതെ ഒക്ടോബര്‍ 31 വരെ. www.admissions.nid.edu.
- ‘ഐസര്‍’ തിരുവനന്തപുരം 2018 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 10 വരെ. http://appserv.iisertvm.ac.in/phd.
- കോഴിക്കോട് എന്‍ഐടിയില്‍ 2017 ഡിസംബറില്‍ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 25 വരെ. www.nitc.ac.in.-
- ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31 വരെ. www.iisc.ac.in/admissions.
- ബനാറസ് ഹിന്ദു വാഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന എംബിഎ, എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഇപ്പോള്‍. www.bhuonline.in.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: