ഒറ്റപ്പാലം:അനധികൃത മദ്യവും,കഞ്ചാവ് വില്‍പ്പനയും പെരുകുന്നതായി താലൂക്ക് വികസന സമിതിയില്‍ പരാതി. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് യോഗം നിര്‍ദ്ദേശം നല്കി. പനമണ്ണ, കോലോത്തുപറമ്പ്, ചക്കര കുഴി, വരോട്, അമ്പലപ്പാറ, പത്തിരിപ്പാല, പഴയ ലെക്കിടി തുടങ്ങിയ സ്ഥലങ്ങളിലാണ് കഞ്ചാവ് വില്‍പ്പന വ്യാപകമെന്ന് നഗരസഭചെയര്‍മാന്‍ എന്‍.എം. നാരായണന് നമ്പൂതിരി യോഗത്തില്‍ അറിയിച്ചു.
വൈകുന്നേരങ്ങളിലാണ് ഇവയുടെ വില്‍പ്പന കൂടുതല്‍ നടക്കുന്നത്. ഇതു കാരാണം നാട്ടുകാര്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്.ഈ പ്രദേശങ്ങളില്‍ പോലീസ്,എക്സൈസ് വിഭാഗങ്ങളോട് പരിശോധന നടത്താന്‍ യോഗം നിര്‍ദ്ദേശം നല്കി. താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മോഷണം, പിടിച്ചുപറി എന്നിവ വര്‍ധിച്ചു വരികയാണ്.
ഇതിനെതിരെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലും ഉള്ളവരെ ആദ്യം പരിഗണിക്കണം. ഇപ്പോള്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നും രോഗികള്‍ വരുന്നതുമൂലം ഇവിടയുള്ളവര്‍ക്ക് മറ്റു സ്ഥലങ്ങളിലേയ്ക്ക് പോകണ്ട അവസ്ഥയാണെന്ന് ആരോപണമുയര്‍ന്നു.
ഇത് എച്ച്എംസിയില്‍ അറിയിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ മാസങ്ങളോളമായി ടെലഫോണ്‍ തകരറിലാണെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. അതിനാല്‍ ജനങ്ങള്‍ക്ക് അത്യാവശ്യ സമയത്ത് പോലീസിനെ വിളിക്കുവാന്‍ സാധിക്കുന്നില്ല. ഇത് ഉടന്‍ പരിഹരിക്കാന്‍ ബദ്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.
പിഡബ്ല്യൂഡി, എക്സൈസ് എന്നിവകുപ്പുകളില്പ്പെട്ട ഉദ്യോഗസ്ഥരുടെ പ്രാധിനിത്യമില്ലായ്മയും യോഗത്തില്‍ ചര്‍ച്ചയായി. ഇവര്‍ക്കെതിരെ വിശദീകരണം തേടാനും യോഗം തീരുമാനിച്ചു. വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭാസ്കരന് അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്മാന് എന്‍.എം.നാരായണന് നമ്പൂതിരി, അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.കുഞ്ഞന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി.ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: