ബത്തേരി: പ്രകൃതിയെക്കുറിച്ചും വയനാട് വന്യജീവി സങ്കേതത്തെക്കുറിച്ചും അറിവ് പകരുന്നതിന് മുത്തങ്ങ എക്കോ സെന്ററില്‍ സജ്ജമാക്കിയ നേച്ചര്‍ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ വനംമന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു.ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വനം വകുപ്പിന്റെ സ്കോളര്‍ഷിപ്പോടെ പഠിക്കുന്ന എം.ബി.ബി.എസ്. വിദ്യാര്‍ഥി ജിജിതയെ ചടങ്ങില്‍ ആദരിച്ചു.
പാലക്കാട് കാട്ടാനയിറങ്ങിയപ്പോള്‍ ദ്രുതകര്മ്മത്തിനിറങ്ങിയ വയനാട് വന്യജീവി സങ്കേതത്തിലെ ജീവനക്കാരെയും ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.എ.കെ. ഭരദ്വാജ്, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭന്‍കുമാര്‍, ലതാ ശശി, ബിന്ദുമനോജ്, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്, കെ.എന്‍.സിന്ധു, പുഷ്പ ഭാസ്കരന്, ജയ, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത് കെ.രാമന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: