കുട്ടനാട്: എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ജിഹാദി, മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജന രക്ഷായാത്രയുടെ പ്രചരണാര്‍ത്ഥം യുവമോര്‍ച്ച കുട്ടനാട് മണ്ഡലത്തില്‍ 10, 11 തീയതികളില്‍ വാഹന പ്രചാരണ യാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി കുട്ടനാട് മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അറിയിച്ചു.
മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും അണിനിരക്കും. മണ്ഡലത്തിലെ പ്രധാന കവലകളില്‍ ജനരക്ഷാ യോഗങ്ങളും സംഘടിപ്പിക്കും.
കൊടിതോരണങ്ങളും ഫഌക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു.
ആലപ്പുഴയില്‍ നടക്കുന്ന ജനരക്ഷായാത്രയിലും പൊതുസമ്മേളനത്തിലും പതിനായിരം പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
















