അരൂര്‍: ദേശിയ പാതയില്‍ അരൂര്‍ മുതല്‍ ചന്തിരൂര്‍ വരെയുള്ള ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ തെളിയാത്തതില്‍ പ്രതിഷേധം വ്യാപകം. പല ഭാഗത്തും മീഡിയനില്‍ വഴിവിളക്കിന്റെ കാലുകള്‍ മാത്രം നില്‍ക്കുന്ന അവസ്ഥയാണ്, വാഹനങ്ങള്‍ ഇടിച്ച വഴിവിളക്കുകള്‍ നന്നാക്കാന്‍ പഞ്ചായത്ത് അധ്യകൃതര്‍ തയ്യാറാകുന്നില്ല. ഇതിനാല്‍ രാത്രിയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രാത്രി ബൈക്ക് യാത്രികരായ യുവാക്കളെ ചന്തിരൂര്‍ പോലീസ് സ്റ്റേഷനു സമീപത്ത് കാര്‍ ഇടിച്ച് എറെ നേരം റോഡില്‍ കിടക്കേണ്ടതായി വന്നു. ഈ പ്രദേശത്തെ വഴിവിളക്കുകള്‍ തെളിയാത്തതുമൂലം അപകടം സംഭവിച്ചത് അറിയുവാന്‍ സാധിച്ചില്ല. സമീപത്തെ വീട്ടുകാര്‍ അറിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ദേശിയപാതയില്‍ വഴിവിളക്കുകള്‍ തെളിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി അരൂര്‍ പഞായത്ത് കമ്മറ്റി മുന്നറിപ്പു നല്‍കി.
















