ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് സാധ്യതയുണ്ടെന്ന് ഗവേഷണ സ്ഥാപനമായ ക്ലാരിവേറ്റ് അനലിറ്റിക്സ്. രഘുറാം രാജന് ഉള്‍പ്പെടെ ആറു പേരുടെ സാധ്യതാ പട്ടിക തോംസണ്‍ റോയിട്ടേഴ്സ് സ്ഥാപനമായിരുന്ന ക്ലാരിവേറ്റ് പുറത്തു വിട്ടിട്ടുണ്ട്.
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനജേതാവിനെ തിങ്കളാഴ്ച സ്റ്റോക്ക്ഹോമില്‍ പ്രഖ്യാപിക്കും. 2016 സെപ്റ്റംബര്‍ നാലിന് ആര്.ബി.ഐയുടെ ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേഷം ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറായി ജോലിചെയ്യുകയാണ് രാജന്.
‘ഐ ഡു വാട്ട് ഐ ഡു’ എന്ന പേരില്‍ ഈയിടെ പുസ്തകം പുറത്തിറക്കിയിരുന്നു. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതോടെയാണ് സാമ്പത്തിക ലോകത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: