ആലപ്പുഴ: ഡോ. കെ.കെ. ഹരിദാസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അമൃതആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ നോര്‍ത്ത് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ മെഗാ മെഡിക്കല്‍ ക്യാമ്പും ഡോ. ഹരിദാസ് അനുസ്മരണവും നടത്തും. 15ന് രാവിലെ 8ന് കലവൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി. മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരിയിലെ 2,300ലധികം രോഗികള്‍ക്ക് ക്യാമ്പില്‍ വിദഗ്‌ദ്ധ രോഗ നിര്‍ണയവും സൗജന്യ മരുന്നും ഭക്ഷണവും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ തുടര്‍ ചികിത്സയും ലഭിക്കും.
















