ആലപ്പുഴ: നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി മെഗാ പുനര്‍ജ്ജനി ക്യാമ്പ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. 10ദിവസം നീണ്ടു നില്‍ക്കും. മുപ്പതോളം എന്‍ജിനീയറിങ്, പോളിടെക്‌നിക് കോളജുകളില്‍ നിന്നുള്ള 160 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ആശുപത്രി പെയിന്റ് അടിച്ചും തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചും മിനുക്കിയെടുക്കും. എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, ജനറല്‍ കണ്‍വീനര്‍മാരായ നസീം ഹാഷ്മി, കെ. കണ്ണദാസ്, മുന്നാദേവ് സുദേവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു ക്യാമ്പ്. 15നു സമാപിക്കും.
















