Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാര്‍ഷിക സംസ്‌കാരത്തിന് മാതൃകയായി അമ്പാടി ഗോശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 07:56 pm IST
in Varadyam

ശ്യാം കുമാര്‍ അമ്പാടി ഗോശാലയില്‍

ഭാരതത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവന്ന് ആനുകാലിക ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ശ്യാം എന്ന നാല്‍പതുകാരന്‍. നാടന്‍ പശുക്കളിലൂടെയാണ് കൊല്ലം പട്ടാഴിയിലെ ശ്യാം കുമാറിന്റെ അമ്പാടി ഗോശാല ഈ ഉദ്യമം യാഥാര്‍ഥ്യമാക്കുന്നത്.

പശുവിനെ അടിസ്ഥാനമാക്കിയുള്ള കൃഷിയും അതിലൂടെ ഒരു ഗ്രാമത്തിന്റെ വികസനവുമാണ് ലക്ഷ്യം. പണ്ടുകാലത്ത് ഓരോ വീട്ടിലും ഒരു നാടന്‍ പശു സാധാരണമായിരുന്നു. കാര്‍ഷിക ഭക്ഷ്യ ആവശ്യങ്ങള്‍ക്കും അവ പ്രധാന മാര്‍ഗവുമായിരുന്നു.

എന്നാല്‍ അവ നഷ്ടമായ ശേഷം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതിന്റെ പരിണിത ഫലവും നാം കാണുന്നുണ്ട്. ഇതിനു ഒരു പരിഹാരമാണ് ശ്യാം സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നത്. ഒന്ന് ഒന്നിന് തുണയാകുന്ന സംയോജിത കൃഷിരീതിയാണ് ശ്യാമിന്റേത്.

പട്ടാഴിയിലെ കൈതവന വീട്ടിലെ തന്റെ രണ്ടര ഏക്കറിലാണ് കൃഷി വൈവിധ്യമൊരുക്കിയിരിക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമയ്‌ക്ക് ശേഷം ഗള്‍ഫ് നാടുകളിലെ ഓയില്‍ കമ്പനികളില്‍ സേഫ്റ്റി മാനേജരായി ജോലി നോക്കുമ്പോഴും മനസുനിറയെ കൃഷിയായിരുന്നു.

ചെറുപ്പത്തില്‍ മുത്തച്ഛന്‍ പകര്‍ന്ന് നല്‍കിയ അറിവുകളായിരുന്നു അടിസ്ഥാനം. ഇതിനാല്‍ തന്നെ നാട്ടിലെത്തുന്ന സമയങ്ങളില്‍ കൃഷി ഒരു പതിവായി തന്നെ തുടര്‍ന്നു. ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് തിരികെയെത്തുമ്പോള്‍ പുതിയ തലമുറയ്‌ക്ക് അന്യമാകുന്ന കാര്‍ഷിക കാഴ്ചകള്‍ തന്റെ കൃഷിയിടത്തില്‍ ഏകോപിപ്പിക്കുക എന്നതായിരുന്നു സ്വപ്‌നം.

നാടന്‍ പശുക്കളില്‍ തുടങ്ങിയ ആദ്യ ശ്രമം തന്നെ വിജയകരമായി. ഇന്ന് ഇന്ത്യയിലെ തന്നെ വ്യത്യസ്തങ്ങളായ 35 ലധികം പശുക്കള്‍ ശ്യാമിന്റെ തൊഴുത്തിലുണ്ട്. നാടന്‍ പശുക്കളുടെ ഒരപൂര്‍വ്വ സംഗമം. വടകര മോഴ, കാസര്‍കോട് മോഴ, പൂങ്കന്നൂര്‍, മലനാട് ഗിഡ്ഡ, കാസര്‍ഗോഡ് കുള്ളന്‍, ചെറുവള്ളി, സഹിവാള്‍, ഗുജറാത്തിലെ ഗീര്‍, രാജസ്ഥാന്റെ കാങ്ക്രജ്, കപില, തമിഴ്നാടന്‍ കുറിയ ഇനം നാടന്‍, കൃഷ്ണപശു ഇങ്ങനെപോകുന്നു നിര.

ആധുനിക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന തൊഴുത്തില്‍ പശുക്കള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഫ്ളഷ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പശുക്കള്‍ കുടിക്കുന്നതിനനുസരിച്ച് വെള്ളം ടബ്ബുകളില്‍ നിറയുന്നു. തൊഴുത്തുകഴുകുന്ന ചാണകം ബയോഗ്യാസ് പ്ലാന്റിലേക്കാണു പോകുന്നത്. പശുവിന്റെ ചാണകം, മൂത്രം എന്നിവയ്‌ക്ക് പാലിനേക്കാള്‍ വിലയും ഉപഭോഗവുമുണ്ടിവിടെ.

കൃഷി, പരിസ്ഥിതി, ആരോഗ്യ മേഖലകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഉത്പന്ന നിര്‍മാണത്തിനാണ് അമ്പാടി ഗോശാല ഊന്നല്‍ നല്‍കുന്നത്. പഞ്ചഗവ്യം, സഞ്ജീവനി, ബീജാമൃതം, ജീവാമൃതം, ഘനജീവാമൃതം, കീടനിയന്ത്രക് ഇവയാണ് പ്രധാനമായും ഇവിടെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ഇവ വിപണനവും ചെയ്യുന്നുണ്ട്.

ഇവയില്‍ കീടനിയന്ത്രക് ഒഴികെയുള്ള ഉത്പന്നങ്ങള്‍ കുപ്പികളില്‍ അടച്ചു സൂക്ഷിച്ചാല്‍ ഫലം ലഭിക്കാതെ വരുമെന്നതിനാല്‍ ആവശ്യാനുസരണം ഉണ്ടാക്കി നല്‍കുകയാണ് പതിവ്. ഏറെക്കാലം സൂക്ഷിച്ചുവച്ചു ഉപയോഗിക്കാവുന്ന അമ്പാടി ഗൗ പ്രോഡക്ട്സിന്റെ ഘനജീവാമൃതം പ്രധാന അഗ്രി ഷോപ്പുകളില്‍ ലഭ്യമാണ്. ഇതിന് പുറമേ അമ്പാടി ഗൗ പ്രോഡക്ട്സിന്റെ ഫ്ളോര്‍ ക്ലീനിങ്, ഡിഷ് ക്ലീനിങ് ഉത്പന്നങ്ങളും വിപണിയിലുണ്ട്.

വാറ്റിയെടുക്കുന്ന ഗോമൂത്രത്തില്‍ പ്രകൃതിദത്തമായ പൈന്‍, തുളസി, വേപ്പ്, യൂക്കാലിപ്റ്റസ് എന്നിവയുടെ സത്തും ചേര്‍ത്ത് നിര്‍മിക്കുന്ന ലോഷന്‍ ഒരു തരത്തിലുള്ള ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ശ്യാം പറയുന്നു.

ഇവയെക്കൂടാതെ ഒരു ഡെസനിലധികം ദൈനംദിന ആവശ്യങ്ങള്‍ക്കുപകരിക്കുന്ന ഉത്പന്നങ്ങള്‍, ഭസ്മം, സൗന്ദര്യ വര്‍ധക വസ്തുക്കളും നാടന്‍ പശുക്കളെ ഉപയോഗിച്ച് അമ്പാടി ഗോശാലയില്‍ നിര്‍മിക്കുന്നു. നാഗ്പൂരിലെ ഗോവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നാണ് ഈ സാങ്കേതിക വിദ്യകളൊക്കെ ശ്യാം സ്വന്തമാക്കിയത്.

നാടന്‍ പശു നാടിന് നന്മക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന അമ്പാടി ഗോശാല ഓരോ വീട്ടിലും ഒരു നാടന്‍ പശുവും, അതുവഴി കാര്‍ഷിക നന്മയും വരുമെന്ന് പ്രത്യാശിക്കുന്നു. അമിതമായ ആഹാരവും അമിത പരിചരണവും ആവശ്യമുള്ള അല്പായുസുക്കളായ വിദേശ ഇനങ്ങളുടെ ആധിക്യവും അവയുടെ ഗുണമേന്മയുള്ള ആഹാരവും കേരളത്തിലെ ആരോഗ്യ കാര്‍ഷിക മേഖലയില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല എന്നാണ് ശ്യാം വിശ്വസിക്കുന്നത്.

നാടന്‍ പശുവിന് പുറമേ അന്യംനിന്നുകൊണ്ടിരിക്കുന്ന നാടന്‍ പട്ടികളും (രാജപാളയം, ചിപ്പിപ്പാറ) നാടന്‍ മത്സ്യവും, രണ്ട് ഏക്കറില്‍ സമ്മിശ്ര കൃഷിയും (വാഴ, കപ്പ, കിഴങ്ങുവര്‍ഗങ്ങള്‍, പലയിനം പുല്ലുകള്‍, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍), നാടന്‍ കോഴി, ആടുകള്‍, തേനീച്ച, ഔഷധ ചെടികളുമുണ്ട്. നാല് ഏക്കറില്‍ ജൈവ രീതിയില്‍ നെല്‍കൃഷിയും നടത്തുന്നു. സമൂഹമാധ്യമങ്ങളിലും ശ്യാം സജീവമാണ്.

ഫേസ് ബുക്കിലെ അമ്പാടി ഗോശാല എന്ന പേജിലൂടെയും ശ്യാം തന്റെ ആശയങ്ങള്‍ പങ്കുവയ്‌ക്കുന്നുണ്ട്. ഭാര്യ രജനിയും മക്കളായ ഭരത്തും ഭൂമികയും ശ്യാമിന്റെ ഉദ്യമത്തില്‍ പങ്കാളികളാണ്. ഉയര്‍ന്ന വരുമാനമുള്ള ജോലിയേക്കാള്‍ മാനസിക സന്തോഷത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് ശ്യാമിന്റെ പക്ഷം.

ഫോണ്‍: 9539802133

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.