മാനന്തവാടി: ഭാരതീയ ചികിത്സാവകുപ്പിന്റെ ആരോഗ്യ പദ്ധതികളായ പ്രസൂതി, കരള്‍ രോഗ മുക്തി എന്നിവയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ ഒ ആര് കേളു എം എല്‍ എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ അധ്യക്ഷയായിരുന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് മുഖ്യപ്രഭാഷണം നടത്തി. സി എം ഒ ഡോ എസ് ശ്രീലത പദ്ധതി വിശദീകരണം നടത്തി. സ്ത്രീകള്‍, ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍ എന്നിവര്‍ക്കുള്ള ആരോഗ്യ പരിപാലന പദ്ധതിയാണ് പ്രസൂതി. കരള്‍ രോഗങ്ങളുടെ പരിശോധന, ചികിത്സകള്‍ എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് കരള്‍ രോഗ മുക്തി. പദ്ധതികളിലേക്കുള്ള രജിസ്ട്രേഷനും ചടങ്ങില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് കെ ജെ പൈലി, ഡോ എന്‍ സുരേഷ് കുമാര്‍,സി എം ഒ ഡോ മോഹനന്, ഡോ ഇ ജെ ശ്രുതി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: