തിരുവനന്തപുരം: തണ്ടാന്‍ മഹാസഭയുടെ 67 ാം സംസ്ഥാന സമ്മേളനം 7, 9, 15 തീയതികളില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കും. 9 ന് നടക്കുന്ന പൊതുസമ്മേളനം 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9 ന് ഉദ്ഘാടനം ചെയ്യും. തണ്ടാന്‍ മഹാസഭാ പ്രസിഡന്റ് എ. ഗോപാലന്‍ കുന്നത്തൂര്‍ അധ്യക്ഷത വഹിക്കും. 7 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കൊല്ലം സിഎസ്‌ഐ കണ്‍വന്‍ഷന്‍ സെന്റില്‍ രാവിലെ 10 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ജി. രാഹുല്‍ കൃഷ്ണന്‍, ഞെക്കാട് രാജ്, വാവാ സുരേഷ്, ചവറ രഘു. കെ. സിദ്ധന്‍, അനില്‍ കട്ടച്ചിറ, രവിപുരത്ത് രവീന്ദ്രന്‍, വീണ നന്ദു എന്നിവരെ ആദരിക്കും.
















