നെയ്യാറ്റിന്‍കര: ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞത്തിന് ആചാര്യന്‍ വീരമണി വാദ്ധ്യാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തുടക്കമായി. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി സംബന്ധിച്ചു.
നവംബര്‍ 2ന് യജ്ഞം സമാപിക്കും. ചതുര്‍വേദങ്ങളില്‍ പരമ ശ്രേഷ്ഠമായ ശ്രീരുദ്ര മന്ത്രം 11 വൈദികര്‍ 11 കോണിലിരുന്ന് 11 പ്രാവശ്യം ആവര്‍ത്തിക്കുന്നതാണ് ഏകാദശ രുദ്രം. ഇത്തരത്തില്‍ 11 വൈദികര്‍ 11 കോണിലിരുന്ന് 11 പ്രാവശ്യം ആവര്‍ത്തിച്ച് ജപിച്ചാല്‍ ഒരുമഹാരുദ്ര മാകുന്നു.
ഒമ്പത് മഹാരുദ്രയജ്ഞങ്ങള്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ഇതിനകം നടന്നു.പത്താമത് മഹാരുദ്രത്തിനാണ് ഇന്നലെ തുടക്കമായത്.
















